#MVGovindan | ‘പെരിയ വധക്കേസിൽ പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ല, സിബിഐയെ ചെറുക്കും; ഈ വിധി അവസാന വാക്കല്ല’

#MVGovindan | ‘പെരിയ വധക്കേസിൽ പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ല, സിബിഐയെ ചെറുക്കും; ഈ വിധി അവസാന വാക്കല്ല’
Jan 3, 2025 04:45 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) പാർട്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയ സംഭവമല്ല പെരിയ കൊലക്കേസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

ഗൂഢാലോചനയിലൂടെ കൊലപാതകം നടത്തി എന്നല്ല സിബിഐ കണ്ടെത്തൽ.

ശിക്ഷിക്കപ്പെട്ട മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമന്റെ പേരിലുള്ള കുറ്റം അന്വേഷണത്തെ തടസ്സപ്പെടുത്തി എന്നാണ്. യഥാർഥത്തിൽ അന്വേഷണത്തെ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്.

ഈ വിധി അവസാന വാക്കല്ലെന്നും ഉയർന്ന കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുമെന്നും എം.വി.ഗോവിന്ദൻ പഞ്ഞു.

സിപിഎമ്മിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച സിബിഐ നിലപാടിനെ ഫലപ്രദമായി ചെറുക്കും. പൊലീസ് കണ്ടെത്തിയതാണ് സിബിഐയും കണ്ടെത്തിയിരിക്കുന്നത്.

പൊലീസ് കണ്ടെത്തിയതിന് അപ്പുറം സിബിഐ ഒന്നും കണ്ടെത്തിയില്ല.

രാഷ്ട്രീയ ഉദ്ദേശ്യം വച്ച് പാർട്ടിക്കാരെയും നേതാക്കളെയും സിബിഐ കേസിൽ ഉൾപ്പെടുത്തി. എന്നാൽ വധക്കേസിൽ ഭാഗമാക്കാൻ കഴിഞ്ഞില്ല. അതിനു വേറെ ചില വകുപ്പുകൾ സിബിഐ ഉപയോഗിച്ചു.

പെരിയ കൊലക്കേസിൽ ഉൾപ്പെട്ട സിപിഎമ്മുകാർക്കെതിരെ അന്നു തന്നെ പാർട്ടി നടപടിയെടുത്തതായും എം.വി.ഗോവിന്ദൻ പറ‍ഞ്ഞു.

#Party #did #not #conspire #Periyamurdercase #resist #CBI #judgment #not #final #word

Next TV

Related Stories
#skeletonfound | ദുരൂഹത, അസ്ഥികൂടം മെഡിക്കല്‍ പഠനത്തിനായി ഉപയോഗിച്ചത്? വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്

Jan 7, 2025 10:46 AM

#skeletonfound | ദുരൂഹത, അസ്ഥികൂടം മെഡിക്കല്‍ പഠനത്തിനായി ഉപയോഗിച്ചത്? വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്

വീട്ടുടമസ്ഥന്‍ ഫിലിപ്പിന്റെ മൊഴിയും രേഖപ്പെടും. അസ്ഥിയില്‍ അടയാളപ്പെടുത്തലുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മെഡിക്കല്‍ പഠനത്തിനായി...

Read More >>
#rijithmurdercase |  ഡിഐഎഫ്ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം: ആർഎസ്എസുകാരായ ഒൻപത് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

Jan 7, 2025 10:45 AM

#rijithmurdercase | ഡിഐഎഫ്ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം: ആർഎസ്എസുകാരായ ഒൻപത് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

ശിക്ഷാവിധി പ്രസ്താവിക്കുവാൻ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് കേസ് ഇന്നത്തേക്ക്...

Read More >>
#missingcase | കണ്ണൂരിൽ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്‌ച

Jan 7, 2025 10:13 AM

#missingcase | കണ്ണൂരിൽ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്‌ച

അതിദയനീയാവസ്ഥയിലാണ് സിന്ധു കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍...

Read More >>
#pvanwer |   'വനം വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹ്യദ്രോഹികളായി മാറി കൊണ്ടിരിക്കുകയാണ്' -  പിവി അൻവർ

Jan 7, 2025 09:45 AM

#pvanwer | 'വനം വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹ്യദ്രോഹികളായി മാറി കൊണ്ടിരിക്കുകയാണ്' - പിവി അൻവർ

ബില്ലിനെ മന്ത്രി റോഷി അഗസ്റ്റിൻ എതിർകാത്തത് എന്തുകൊണ്ടാണെന്ന് അൻവർ...

Read More >>
#PVAnwar  | പി.വി അൻവർ പാണക്കാട്ടേക്ക്; യുഡിഎഫ് നേതാക്കളെ നേരിൽ കാണും

Jan 7, 2025 09:12 AM

#PVAnwar | പി.വി അൻവർ പാണക്കാട്ടേക്ക്; യുഡിഎഫ് നേതാക്കളെ നേരിൽ കാണും

മുസ്‌ലിം ലീഗ് നേതാക്കളുമായാണ് ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. അൻവറിനെ സ്വാഗതം ചെയ്ത് യുവ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ...

Read More >>
#skeletonfound  |  ഫ്രിഡ്ജിൽ കണ്ട അസ്ഥികളിൽ മാർക്കിങ്; അസ്ഥികൂടം എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുടമ, അന്വേഷണം

Jan 7, 2025 08:31 AM

#skeletonfound | ഫ്രിഡ്ജിൽ കണ്ട അസ്ഥികളിൽ മാർക്കിങ്; അസ്ഥികൂടം എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുടമ, അന്വേഷണം

ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിലു​ള്ളതാണ് ഈ മാർക്കിങ്ങുകളെന്ന് കരുതുന്നുവെന്നും ഫോറൻസിക് പരിശോധനക്ക്​ ഇന്ന് കൈമാറു​മെന്നും...

Read More >>
Top Stories